ബ്രിട്ടണിൽ ഡോക്ടർ അടക്കം രണ്ട്​ ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടൻ: ബ്രിട്ടണിൽ ഡോക്ടർ അടക്കം രണ്ട്​ ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു. സൗത്ത് ലണ്ടനിലെ ക്രൊയ്ഡനിൽ പ്രാക ്ടീസ് ചെയ്തിരുന്ന ഡോ. കൃഷ്ണ അറോറ(57)യാണ് വൈറസ് ബാധയേറ്റ് മരിച്ചത്.

കഴിഞ്ഞ 27 വർഷമായി പൊതുജനാരോഗ്യ വിദഗ്ധനായിരുന്ന അറോറ ഏപ്രിൽ 15നാണ് മരണപ്പെട്ടത്. കേംബ്രിഡ്ജ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, ക്രൊയ്ഡനിലെ വയലറ്റ് ലൈൻ മെഡിക്കൽ പ്രാക്ടീസിൽ സേവനം നടത്തി വരികയായിരുന്നു.

ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ ജോലി ചെയ്തിരുന്ന റേഡിയോളജി സഹായിയും 63കാരനുമായ അംറിക് ബമോത്രയാണ് മരിച്ച മറ്റൊരാൾ. ഇൽഫോർഡിലെ കിങ് ജോർജ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു.

യു.കെയിൽ 1,14,217 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15,464 പേർ മരിച്ചു.

Tags:    
News Summary - Senior Indian doctor in UK by Covid 19 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.