ബംഗളൂരു: പ്രശസ്ത കന്നഡ മാധ്യമപ്രവർത്തകയും ‘ലേങ്കഷ് പത്രികെ’യുടെ പത്രാധിപരുമായ ഗൗരി ലേങ്കഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നു. പ്രമുഖ കവിയും പത്ര പ്രവർത്തകനുമായ പി. ലേങ്കഷിെൻറ മകളായ ഗൗരി സാമൂഹിക പ്രവർത്തകയുമാണ്. ബംഗളൂരു രാജ രാജേശ്വരി നഗറിലെ വീടിനുപുറത്ത് മൂവർ സംഘമെത്തി വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകൾ ശിരസ്സിലും നെഞ്ചിലും പതിച്ച അവർ ഉടൻ മരിച്ചു. ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് സംഭവം.
കാർ നിർത്തി വീടിെൻറ വാതിൽ തുറക്കുന്നതിനിടെയാണ് കൊലയാളിസംഘം എത്തിയത്. വളരെ അടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. പുരോഗമന ചിന്തകൾകൊണ്ട് ശ്രദ്ധനേടിയ ഗൗരി അറിയെപ്പടുന്ന ആക്ടിവിസ്റ്റാണ്.
കോളമിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്. പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെയും മറ്റും അഴിമതികൾ പുറത്തുകൊണ്ടുവന്നിരുന്നു. വലതുപക്ഷ വീക്ഷണങ്ങൾക്കെതിെര അവരുടെ തൂലിക ശക്തമായ വിമർശനങ്ങളാണ് ഉയർത്തിയത്. കൽബുർഗി വധത്തിനെതിരായ പ്രതിഷേധത്തിൽ സജീവമായി പെങ്കടുത്തു. തീവ്ര ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായിരുന്നു ഗൗരി. ബി.െജ.പി നേതാവും എം.പിയുമായ പ്രഹ്ലാദ് ജോഷി നൽകിയ അപകീർത്തി കേസിൽ കഴിഞ്ഞവർഷം കോടതി ഗൗരി ലേങ്കഷിെന ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലാണ്.
ഗൗരി ലേങ്കഷിെൻറ കൊലപാതകത്തെ അപലപിച്ച ബി.ജെ.പി നേതാവ് ഇൗശ്വരപ്പ സംഭവത്തിെൻറ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്ന് കുറ്റപ്പെടുത്തി. പൗരന്മാർക്ക് സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. കൊലപാതകത്തിനെതിരെ കർണാടകയിൽ പരക്കെ പ്രതിഷേധമുയർന്നു. പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.