ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ സാഹചര്യം മുതലെടുത്ത് ചില രാജ്യങ്ങൾ തീവ്രവാദത്തെ പിന്തുണക്കുകയും അക്രമ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുവെന്ന് ചൈനയുടേയും പാകിസ്താെൻറയും പേര് പരാമർശിക്കാതെ വിമർശനവുമായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങളും സഹായവും പിന്തുണയും നൽകുേമ്പാൾ ചില രാജ്യങ്ങൾ ആ സാഹചര്യം മുതലെടുക്കുകയാണെന്ന് തിരുമൂർത്തി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം ദൗത്യമായ ഇന്ത്യ-യു.എൻ ഡെവലപ്പ്മെൻറ് പാർട്നർഷിപ്പ് ഫണ്ടിെൻറ മൂന്നാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ൽ രൂപീകരിച്ച ഫണ്ട് 48 രാജ്യങ്ങളിലായി 59 പദ്ധതികൾക്ക് സഹായം നൽകുന്നുണ്ട്.
ലോക രാജ്യങ്ങൾ കോവിഡ് മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ ചില രാജ്യങ്ങൾ സാഹചര്യം മുതലെടുത്ത് തീവ്രവാദത്തെ പിന്തുണക്കുകയും അക്രമ നയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ് രൂക്ഷമായ രാഷ്ട്രങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തും, ദേശീയ ആരോഗ്യ ശേഷി ശക്തിപ്പെടുത്തിയും കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമൂഹിക-സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്താണ് ഇന്ത്യ ഇതിന് മറുപടി നൽകുന്നതെന്നും ടി.എസ് തിരുമൂർത്തി പറഞ്ഞു.
ചരിത്രപരമായി തന്നെ ഇന്ത്യ സംഘർഷത്തിനെതിരെ സഹകരണം, മത്സരത്തിനെതിെര സഹവർത്തിത്വം, സ്വന്തമാക്കുന്നതിനെതിരായി പങ്കുവെക്കൽ, ആധിപത്യത്തിന് മേൽ ബഹുസ്വരത, നിയന്ത്രണങ്ങൾക്കും ഒഴിവാക്കലുകൾക്കുമെതിരെ ജനാധിപത്യം എന്നിവക്കാണ് മുൻഗണ നൽകിയതെന്ന് അദ്ദേഹം വെർച്വൽ യോഗത്തിൽ പറഞ്ഞു. വികസന സഹകരണത്തോടുള്ള ഇന്ത്യയുടെ സമീപനം ഇത് അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.