ന്യൂഡൽഹി: എയർ ഇന്ത്യാ വിമാന സർവ്വീസിൽ സൈനികർക്ക് മുൻഗണന നൽകാൻ തീരുമാനം. എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കുന്ന കരസേന, നാവിക സേന, വ്യേമസേന സൈനികരെ വിമാനത്തിൽ ആദ്യം കയറ്റുമെന്ന് കമ്പനി അറിയിച്ചു. രാജ്യം 70ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സുരക്ഷാ ജീവനകാരോടുള്ള ബഹുമാനാർഥമാണ് പ്രത്യേക പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ സി.എം.ഡി അശ്വനി ലോഹാനി അറിയിച്ചു. വിമാനത്തിൽ സൈനികരെ കയറ്റിയ ശേഷമേ ബിസിനസ് ക്ളാസ് യാത്രക്കാരെ കയറ്റുകയുള്ളൂ. ആഭ്യന്തര സർവീസുകളിൽ സുരക്ഷാ ജീവനക്കാർക്ക് പ്രത്യേക ഇളവും എയർ ഇന്ത്യ നൽകുന്നുണ്ട്.
അതേസമയം സൈനികര്‍ക്ക് തിരിച്ചടിയായി ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് നിരക്കിലെ ഇളവ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കാന്‍ തയാറെടുക്കുന്നതായും റിപ്പോർട്ട്ഉണ്ട്. ബുക്കിങ് ഓഫീസുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ സൈനികര്‍ക്ക് ഇനി ഇളവ് നിരക്കില്‍ ലഭിക്കുകയുള്ളൂ. ട്രാവല്‍ ഏജൻറുമാർ ഈ സൗകര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതിനാലാണ് ഓണ്‍ലൈന്‍ സേവനം നിർത്തിവെക്കുന്നതിലേക്ക് എയര്‍ ഇന്ത്യ നീങ്ങുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.