ഭോപാൽ: ഏഴുപേർ പൊള്ളലേറ്റ് മരിച്ച മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനിലകെട്ടിടത്തിന് തീയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ സഞ്ജയ് എന്ന ശുഭം ദീക്ഷിത് (27) ആണ് പിടിയിലായത്. പ്രണയം നിരസിച്ചതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ യുവതി താമസിച്ചിരുന്ന കെട്ടിടത്തിന് തീയിടുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
തീപിടിത്തത്തിൽ നിന്ന് യുവതിയും അവരുടെ അമ്മയും രക്ഷപ്പെട്ടിരുന്നു. സഞ്ജയ് യുവതിക്ക് പണം കടമായി നൽകിയിരുന്നു. എന്നാൽ യുവതി മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ പണം തിരികെ നൽകാനാവശ്യപ്പെട്ട് ഇയാൾ യുവതിയെ നിരന്തരം ശല്യം ചെയ്തു. ഒരു വസ്ത്രസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി അമ്മയോടൊപ്പം കെട്ടിടത്തിലെ വാടക ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.
കെട്ടിടത്തിന്‍റെ പാർക്കിങ്ങിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലാണ് പ്രതി സഞ്ജയ് ആണെന്ന് പൊലീസ് ഉറപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ പുലർച്ചെ 2.55ന് ഇയാൾ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും യുവതിയുടെ സ്കൂട്ടറിലേക്ക് പെട്രോൾ ഒഴിക്കുന്നതും കാണാം. പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് അറസ്റ്റ് ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.