വെള്ളം തേടിയിറങ്ങിയ ഏഴ് ആനകൾ റെയിൽവേ ലൈനിൽ നിന്നും ഷോക്കേറ്റ് ചത്തു

ഭുവനേശ്വർ: ഒഡീഷയിലെ ധേൻകനൽ ജില്ലയിലെ കമലാങ്ക ഗ്രാമത്തിനടുത്ത് ഏഴ് ആനകൾ ഷോക്കേറ്റ് ചത്തു. സദർ കാട്ടിൽ നിന്നുള്ള 13 ആനകൾ വെള്ളം തേടിയാണ് രാത്രി ഗ്രാമത്തിലെത്തിയത്. ഇതിൽ ഏഴു ആനകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. റെയിൽവേയുടെ 11 കിലോവാൾട്ട് വൈദ്യുതി ലൈനിൽ ഏഴ് ആനകളുടെ ശരീരം സ്പർശിക്കുകയായിരുന്നു.

കൊല്ലപ്പെട്ടതിൽ അഞ്ചെണ്ണം പെൺ ആനകളാണ്. മൂന്ന് ആനകൾ റോഡിലും നാലെണ്ണം സമീപത്തെ കനാലിലുമായിരുന്നു കിടന്നിരുന്നത്. രാവിലെ ഗ്രാമീണരാണ് ആനകൾ ചത്ത് കിടക്കുന്നത് കണ്ടത്. ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

2010 ഏപ്രിലിനു ശേഷം ഒഡീഷയിൽ 102 ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതായി ആനപ്രേമിയായ രഞ്ജിത് പട്നായിക് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇലക്ട്രിക് വയർ 17-18 അടി വരെ ഉയർത്തുന്നത് ഉറപ്പാക്കാൻ സംസ്ഥാന വനംവകുപ്പ് ഊർജ വകുപ്പിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Seven elephants die of electrocution in Odisha’s Dhenkanal- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.