അഹ്മദാ ബാദ് : ഗുജറാത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിെൻറ പേരിൽ പുറത്താക്കപ്പെട്ട ഏഴ് കോൺഗ്രസ് എം.എൽ.എമാർ സ്പീക്കർക്ക് രാജി നൽകി.
രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിനെതിരെ വോട്ട് ചെയ്ത ഇവർ ബി.ജെ.പിയിൽ ചേരാനാണ് നിയമസഭാംഗത്വം രാജിെവച്ചതെന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവ് ശങ്കർ സിങ് വഗേലയടക്കം എട്ട് വിമതരെ കഴിഞ്ഞ ഒമ്പതിനാണ് പാർട്ടി പുറത്താക്കിയത്.
ഏഴ് എം.എൽ.എമാർ തെൻറ വസതിയിലെത്തി കഴിഞ്ഞ ദിവസം രാത്രി രാജി നൽകിയതായി സ്പീക്കർ രമൺലാൽ വോറ അറിയിച്ചു.
വഗേലയുടെ മകൻ മഹേന്ദ്ര സിങ്ങും ഇതിലുൾപ്പെടും. വോട്ട് പരസ്യമാക്കിയിെൻറ പേരിൽ വിവാദത്തിൽെപട്ട വിമത എം.എൽ.എമാരായ രാഘവ്ജി പേട്ടൽ, ഭോലാഭായ് ഗോഹൽ എന്നിവർക്ക് പുറമെ അമിത് ചൗധരി, സി.കെ. റൗൾജി, ധർമേന്ദ്ര സിങ് ജദേജ, കർമ സിങ് പേട്ടൽ എന്നിവരാണ് രാജിവെച്ചത്. ശങ്കർ സിങ് വഗേല ബി.െജ.പിയിൽ ചേരാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മകൻ മഹേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.