ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. നിരവധി വീടുകൾ മണ്ണിനടിയിലായി. ഏഴുപേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി 30 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് തിരുവണ്ണാമലയിൽ ഉരുൾപ്പൊട്ടലുണ്ടായത്. 35 ടൺ ഭാരമുള്ള ഒരു കൂറ്റൻപാറ 20 അടിയോളം താഴ്ചയിൽ വീടുകൾക്ക് മുകളിലേക്ക് വീണു. രണ്ടുവീടുകൾ പൂർണമായും മണ്ണിനടിയിലായി. ഈ വീട്ടിലുള്ളവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.
അർധ രാത്രിയോടെയാണ് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തിയത്. മണ്ണിനടിയിൽ ആളുകൾ ഉണ്ടോയെന്നറിയാൻ സ്നിഫർ ഡോഗിനെ സ്ഥലത്തെത്തിക്കും. കൂടാതെ രക്ഷാപ്രവർത്തനത്തിനുള്ള ഹൈഡ്രോളിക് എയർ ലിഫ്റ്റിംഗ് ബാഗ് ഉൾപ്പെടെയുള്ള ചില ഉപകരണങ്ങളും ആരക്കോണത്ത് നിന്ന് എത്തിക്കും.
ഫിൻജാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.