ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്

മുഖ്യൻ ഫഡ്​നാവിസ്​ തന്നെയെന്ന്​ ബി.ജെ.പി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി ബി.​ജെ.​പി. ഏ​ക് നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യും അ​ജി​ത്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യും ഫ​ഡ്​​നാ​വി​സി​നെ പി​ന്തു​ണ​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യും അം​ഗീ​ക​രി​ച്ച​താ​യും ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം സൂ​ചി​പ്പി​ച്ചു. ‘നി​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന, നി​ങ്ങ​ൾ ഹൃ​ദ​യ​ത്തോ​ട്​ ചേ​ർ​ത്തു​വെ​ച്ച ആ​ളു​ത​ന്നെ’ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ബി.​ജെ.​പി മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ബാ​വ​ങ്കു​ലെ പ​റ​ഞ്ഞു. മു​ൻ​കേ​ന്ദ്ര മ​ന്ത്രി​യും പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ റാ​വു​സാ​ഹെ​ബ്​ ദാ​ൻ​വെ​യു​ടെ പ്ര​തി​ക​ര​ണ​വും ഇ​താ​ണ്.

ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ ഫ​ഡ്നാ​വി​സി​നെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കും. വ്യാ​ഴാ​ഴ്ച​യാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ‘ച​രി​ത്ര വി​ജ​യം’ ആ​ഘോ​ഷ​മാ​ക്കാ​നാ​ണ്​ ബി.​ജെ.​പി തീ​രു​മാ​നം. മോ​ദി, അ​മി​ത്​ ഷാ ​അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യു​ള്ള ച​ർ​ച്ച​ക്ക്​ പി​ന്നാ​ലെ ജ​ന്മ​നാ​ടാ​യ സ​താ​റ​യി​ലേ​ക്ക്​ പോ​യ ഏ​ക് നാ​ഥ്​ ഷി​ൻ​ഡെ ഞാ​യ​റാ​ഴ്ച ന​ഗ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി.

ത​ർ​ക്ക​വും അ​രി​ശ​വു​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞ ഷി​ൻ​ഡെ, ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ന്ന ആ​രെ​യും മു​ഖ്യ​മ​ന്ത്രി​യാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ചു. ആ​ഭ്യ​ന്ത​ര​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര​മി​ല്ലാ​തെ ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​കി​ല്ല എ​ന്നാ​ണ്​ ഷി​ൻ​ഡെ​യു​ടെ നി​ല​പാ​ട്. വി​ട്ടു​കൊ​ടു​ക്കാ​ൻ ബി.​ജെ.​പി ത​യാ​റ​ല്ല.

ആ​ഭ്യ​ന്ത​ര​മി​ല്ലെ​ങ്കി​ൽ ഷി​ൻ​ഡെ​ക്ക്​ പ​ക​രം ആ​രാ​കും ഉ​പ​മു​ഖ്യ​മ​ന്ത്രി എ​ന്ന ചോ​ദ്യ​വു​മു​യ​രു​ന്നു. തി​ങ്ക​ളാ​ഴ്ച മ​ഹാ​യു​തി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രൊ​ക്കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന്​ തീ​രു​മാ​നി​ക്കും. ഷി​ൻ​ഡെ​യും ബി.​ജെ.​പി​യും ത​മ്മി​ലാ​ണ്​ നി​ല​വി​ൽ ത​ർ​ക്കം. അ​ജി​ത്​ പ​വാ​ർ ധ​ന​വ​കു​പ്പോ​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - BJP says that Fadnavis is the leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.