നീലച്ചിത്രം: രാ​ജ്​ കു​ന്ദ്ര​ക്ക്​ ഇ.ഡി സമൻസ്​

മും​ബൈ: നീ​ല​ച്ചി​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സി​ൽ ന​ടി ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ രാ​ജ്​ കു​ന്ദ്ര​ക്ക്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്റെ (ഇ.​ഡി) സ​മ​ൻ​സ്. തി​ങ്ക​ളാ​ഴ്ച​യോ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ​ ഹാ​ജ​രാ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മ​റ്റു കൂ​ട്ടു​പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ​യ​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ മും​ബൈ​യി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​മാ​യി വെ​ള്ളി​യാ​ഴ്ച ഇ.​ഡി റെ​യ്ഡ്​ ന​ട​ത്തി​യി​രു​ന്നു. 2022 മേ​യി​ലാ​ണ്​ നീ​ല​ച്ചി​ത്ര​നി​ർ​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​ന്ദ്ര​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സി​ന്​ അ​നു​ബ​ന്ധ​മാ​യാ​ണ്​ ഇ.​ഡി കേ​സ്. നേ​ര​ത്തേ ബി​റ്റ്​​കോ​യി​ൻ ത​ട്ടി​പ്പ്​ കേ​സി​ൽ കു​ന്ദ്ര​യു​ടെ​യും ശി​ൽ​പ ഷെ​ട്ടി​യു​ടെ​യും 98 കോ​ടി രൂ​പ​വ​രു​ന്ന സ്വ​ത്ത്​ ഇ.​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

Tags:    
News Summary - Blue film: ED summons to Raj Kundra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.