ഹൈദരാബാദ്: തെലങ്കാന ആരോഗ്യമന്ത്രി എഥേല രാജേന്ദ്രയുടെ ഓഫീസിലെ ഏഴു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയേയും പരിശോധനക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തിെൻറ ഫലം നെഗറ്റീവാണ്.
ഗൺമാൻമാർ, ഓഫീസ് അറ്റൻഡർമാർ, മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റൻറ് എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ ഏഴുപേർക്കും രോഗലക്ഷണങ്ങളില്ല. ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
മന്ത്രിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓഫീസിലെ മറ്റ് ജീവനക്കാരിലും പരിശോധന നടത്തിയത്.
നേരത്തെ തെലങ്കാന തൊഴിൽ മന്ത്രി മല്ല റെഡ്ഢി, ധനമന്ത്രി ഹരീഷ് റാവു, ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.