അഹമ്മദ്ബാദ്: ഗുരുതരമായി കോവിഡ് ബാധിച്ചവർ ചുരുങ്ങിയത് ഒന്നോ രണ്ടോ വർഷത്തേക്ക് കഠിനാധ്വാനമുള്ള ജോലികളിൽ നിന്ന് മാറിനിൽക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.
രാജ്യത്ത് ഹൃദയാഘാത കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം.
ഗുജറാത്തിൽ, പ്രത്യേകിച്ച സൗരാഷ്ട്ര മേഖലയിൽ ഹൃദയസംബന്ധമായ കേസുകൾ വർധിക്കുകയും യുവാക്കളുൾപ്പെടെ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.
ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ നൃത്തത്തിനിടെ 13 വയസുകരൻ ഉൾപ്പെടെ 10 പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി 108 എമർജൻസി ആംബുലൻസ് സേവനങ്ങളിലേക്ക് 521 ഫോൺ കോളുകളാണ് ലഭിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തിലത്തിൽ കൂടിയാണ് മന്ത്രിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.