ഷഹീൻബാഗ്; താമസക്കാരാണ് ഹരജി നൽകേണ്ടതെന്ന് സുപ്രീംകോടതി; ഹരജി പിൻവലിച്ച് സി.പി.എം

ന്യൂഡൽഹി: ഷഹ‌ീൻബാഗിലെ പൊളിച്ചുനീക്കൽ നടപടികൾക്കെതിരെ സി.പി.എം നൽകിയ ഹരജിയിൽ ഇടപെടാൻ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഇരയാക്കപ്പെടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്ന് ബെഞ്ച് ചോദിച്ചു. പൊതുതാൽപര്യ വിഷയമായതിനാലാണ് ഹരജി നൽകിയതെന്ന് സി.പി.എമ്മിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹരജി ഫയൽ ചെയ്ത സി.പി.എമ്മിനോടും മറ്റു ഹരജിക്കാരോടും ഹൈകോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു

രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലിൽ ഇടപെടാനാകില്ല. ജഹാംഗീർപുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേയുള്ളത്. സി.പി.എം എന്തിനാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഹരജി ഫയൽ ചെയ്യുന്നത്?. ഒരു രാഷ്ട്രീയ പാർട്ടി നിർദേശിച്ചതിനാൽ മാത്രം കേസിൽ ഇടപെടാനാകില്ല. ഷഹീൻബാഗിലെ ഒരു വ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു വിലയിരുത്തി.

ഹൈകോടതിയാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും അല്ലെങ്കിൽ ഹരജി തള്ളുമെന്നും കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് സി.പി.എം ഹരജി പിൻവലിച്ചു. ഹൈകോടതി ഇടപെട്ടില്ലെങ്കിൽ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, പൊളിച്ചുനീക്കലിൽ എന്തുകൊണ്ട് നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. റോഡിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഹരജിക്കാർ വിഷയത്തെ രാഷ്ട്രീയവതികരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.

Tags:    
News Summary - Shaheen Bagh Demolitions petition filed by the Communist Party of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.