ഗീതയിലെ ജിഹാദ് പരാമർശം; കോൺഗ്രസിന് ഹിന്ദുക്കളോട് ദേഷ്യമെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ

ന്യൂഡൽഹി: ജിഹാദും ഭഗവദ് ഗീതയും തമ്മിൽ ബന്ധമുണ്ടെന്ന പരാമർശം നടത്തിയതിന് മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ രംഗത്ത്. ശിവരാജ് പാട്ടീൽ ജിഹാദിനെ ഗീതയുമായി ബന്ധിപ്പിച്ചുവെന്ന് ഹുസൈൻ പറഞ്ഞു. ''കോൺഗ്രസ് പാർട്ടിക്ക് ഹിന്ദു സമൂഹത്തോട് ദേഷ്യമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഹിന്ദു മതത്തെ ജിഹാദുമായി ബന്ധിപ്പിക്കുന്നത് മുസ്ലീങ്ങളെയോ ഹിന്ദുക്കളെയോ സന്തോഷിപ്പിക്കില്ല'' -അദ്ദേഹം പറഞ്ഞു. 'ജിഹാദ്' എന്ന ആശയം ഖുർആനിൽ മാത്രമല്ല ഭഗവദ് ഗീതയിലും ക്രിസ്തുമതത്തിലും പരാമർശിക്കുന്നുണ്ടെന്ന് വ്യാഴാഴ്ച രാവിലെ പാട്ടീൽ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു.

ജിഹാദിന്റെ അർത്ഥം കോൺഗ്രസുകാർ അറിയണമെന്നും ഹുസൈൻ പറഞ്ഞു. "ജിഹാദ് ഒരു അറബി പദമാണ്. ഇന്നത്തെ കാലഘട്ടത്തിൽ, ചില തീവ്രവാദ സംഘടനകൾ ജിഹാദിന്റെ അർത്ഥം മാറ്റി. ശ്രീകൃഷ്ണനെ ജിഹാദുമായി ബന്ധപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ വാക്കുകളെ ജിഹാദ് എന്ന് വിളിക്കുന്നതും ദൗർഭാഗ്യകരമാണ്. ഇത് സമൂഹത്തിന് അപമാനമാണ്. ആരും ഇതിൽ സന്തോഷിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. ഓരോ തവണയും ഇത്തരം പ്രസ്താവനകൾ നടത്തി സമൂഹത്തിലെ ജനങ്ങളെ വേദനിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഹുസൈൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Shahnawaz Hussain hits out at Shivraj Patil for drawing link between jihad and Gita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.