ന്യൂഡൽഹി: സ്വത്തുക്കൾക്കുവേണ്ടി ക്രിസ്തീയ സഭകൾ നടത്തുന്ന നിയമപോരാട്ടം നാണക്കേടാണെന്നും ഇത് യേശുക്രിസ്തു പഠിപ്പിക്കാത്തതാണെന്നും മലയാളിയായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.എം. ജോസഫ്. ലണ്ടൻ മിഷനറി സൊസൈറ്റിയും സി.എസ്.ഐ ഗ്രൂപ്പും തമ്മിലുള്ള തമിഴ്നാട്ടിലെ സ്വത്ത് തർക്കം മൂന്നംഗ ബെഞ്ചിന് മുന്നിലെത്തിയപ്പോഴായിരുന്നു ജസ്റ്റിസ് ജോസഫിന്റെ പ്രതികരണം.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജെ.ബി. പർദീവാല എന്നിവരായിരുന്നു സഹജഡ്ജിമാർ.എന്തിനാണ് പോരടിക്കുന്നതെന്ന് പലപ്പോഴും താൻ ഓർമിപ്പിച്ചിട്ടുള്ളതാണെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ഇരുവിഭാഗത്തോടുമായി പറഞ്ഞു. ‘വിശ്വാസത്തെ കുറിച്ച് നിങ്ങൾ സംസാരിക്കുമെന്നാണ് ഞാൻ കരുതിയത്.
എന്താണ് നിങ്ങളുടെ വിശ്വാസം? ക്രിസ്തുമത സ്ഥാപകൻ എന്താണ് നിങ്ങളെ പഠിപ്പിച്ചത്? ഇതു നാണക്കേടാണ്’ -ജസ്റ്റിസ് ജോസഫ് പറഞ്ഞു. ഇതിനൊക്കെ ഒരു അതിർവരമ്പ് വേണമെന്നും ഇത്തരം കക്ഷികളെ മുമ്പ് പ്രതിനിധാനംചെയ്തതുകൊണ്ടല്ല താനിത് പറയുന്നതെന്നും ജസ്റ്റിസ് ജോസഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.