കൊൽക്കത്ത: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വി ദ്യാർഥികൾക്കുനേരെയുളള അക്രമ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിദ്യാർഥികൾക്കെതിരായ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് മമത ട്വിറ്ററിലൂടെ വിമർശിച്ചു.
ജെ.എൻ.യുവിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ കിരാത കൃത്യത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. നമ്മുടെ ജനാധിപത്യത്തിന് നാണക്കേടാണിത്- മമത ട്വീറ്റ് ചെയ്തു.
കാമ്പസിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി തൃണമൂൽ കോൺഗ്രസിെൻറ പ്രതിനിധി സംഘം െജ.എൻ.യു സന്ദർശിക്കുമെന്നും മമത അറിയിച്ചു. മുതിർന്ന നേതാവ് ദിനേശ് ത്രിവേദി, എം.പിമാരായ സജ്ദ അഹമ്മദ്, മാനസ് ഭൂനിയ, വിവേക് എന്നിവരാണ് ജെ.എൻ.യുവിലെത്തുക.
കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായത്. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.