ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആക്ടിവിസ്റ്റ് ശാന്തനു മുലുകിെൻറ അറസ്റ്റ് മാർച്ച് ഒമ്പതുവരെ ഡൽഹി കോടതി തടഞ്ഞു. വിശദമായ മറുപടി നൽകുന്നതിന് മുന്നോടിയായി കേസിൽ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ശാന്തനുവിെൻറ ജാമ്യഹരജി പരിഗണിക്കവെ ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
ശാന്തനു മുലുകിന് അറസ്റ്റിൽനിന്ന് ഡൽഹി കോടതിയെ സമീപിക്കാൻ ബോംബെ ഹൈകോടതി അനുവദിച്ച 10 ദിവസത്തെ ട്രാൻസിറ്റ് ജാമ്യം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് മാർച്ച് ഒമ്പതുവരെ അറസ്റ്റിൽനിന്നുള്ള സംരക്ഷണം ഡൽഹി കോടതി നൽകിയത്. കേസിൽ നേരത്തെ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അപൂർണവും അപര്യാപ്തവുമായ തെളിവുകളാണുള്ളതെന്നും വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കുന്നതോ നിര്‍ദോഷമായ ടൂള്‍ കിറ്റ് ഉണ്ടാക്കുന്നതോ തെറ്റല്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കോടതി ദിശക്ക് ജാമ്യം അനുവദിച്ചത്.
കേസിൽ പ്രതിയായ മലയാളി അഭിഭാഷക നികിത ജേക്കബിന് ബോംബെ ഹൈകോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.