ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി എസ്.ബി.െഎ നടത്തിയ പഠനത്തിൽ കണ്ടെത്തൽ. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ 9.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017 ഫെബ്രുവരിയിൽ 4.6 ശതമാനമായി കുറഞ്ഞു എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഉത്തർപ്രദേശിലാണ് തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഉത്തർപ്രദേശ് കഴിഞ്ഞാൽ മധ്യപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബിഹാർ എന്നിവിടങ്ങളിലും തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവുണ്ടായതായി പഠനം പറയുന്നു. സർക്കാർ ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതാണ് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന് കാരണമായതെന്ന് പഠനത്തിന് നേതൃത്വം നൽകിയ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞതും നേട്ടമായെന്നും പഠനത്തിലുണ്ട്. 87 ലക്ഷം കുടുംബങ്ങളിൽ നിന്ന് 167 ലക്ഷം കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞതായും പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.