‘‘ഞാൻ അവസരവാദിയല്ല, ഇനിയാകുകയുമില്ല’’; പ്രാദേശിക വെബ്​സൈറ്റിനെതിരെ ശശി തരൂർ

തിരുവനന്തപുരം: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ടതിനുപിന്നാലെ താൻ ബി.ജെ.പിയിലേക്കെന്ന്​ അഭ്യൂഹം പ്രചരിപ്പിച്ച പ്ര​ാദേശിക ഓൺലൈൻ വൈബ്​സൈറ്റിനെതിരെ ആഞ്ഞടിച്ച്​ ശശി തരൂർ. ‘‘ഞാൻ രാഷ്​ട്രീയത്തിൽ പ്രവേശിച്ചത്​​ ജീവിതമാർഗമായിട്ടല്ല. നാലുപതിറ്റാണ്ടായി നിലകൊണ്ട അടിസ്ഥാനമൂല്യങ്ങൾക്ക്​ വേണ്ടിയാണ്​. സംശയമുണ്ടെങ്കിൽ എ​​​​​െൻറ പൂർവ്വചരിത്രം പരിശോധിക്കണം. അത് നിങ്ങൾക്ക്​​ മറുപടിനൽകും. ഞാനൊരിക്കലും ഒരു അവസരവാദിയായിരുന്നില്ല. ഇനി ആകുകയുമില്ല’’ - തരൂർ ത​​​​​െൻറ ഫേസ്​ബുക്ക്​ കുറിപ്പിൽ പ്രതികരിച്ചു.

ശശി തരൂരിനെയും സച്ചിൻ പൈലറ്റിനെയും ചേർത്താണ്​ പ്രാദേശിക വെബ്​സൈറ്റ്​ അഭ്യൂഹം പ്രചരിപ്പിച്ചത്​. എന്നാൽ തരൂരിപ്പോലുള്ളവർ ഇത്തരം പ്രാദേശിക മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക്​ മറുപടി പറയാൻ പോയി സമയം നശിപ്പിക്കരുതെന്ന അഭിപ്രായം നിരവധിപേർ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു

Tags:    
News Summary - shashi tharoor against bjp romours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.