ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ജൂലൈ ഏഴിന് ഹാജരാകണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. കുറ്റപത്രത്തിൽ ശശി തരൂരിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിെൻറ ഉത്തരവ്.
ഡൽഹി പൊലീസ് റിപ്പോർട്ട് പ്രകാരം സുനന്ദ പുഷ്കറിെൻ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും അവരോട് ക്രൂരത കാണിച്ചതിനും പ്രഥമദൃഷ്ട്യ ശശി തരൂരിനെതിരെ കുറ്റം ചുമത്തുകയാണെന്ന് കോടതി വ്യക്തമാക്കി. പൊലീസ് കുറ്റപത്രം സമർപ്പിച്ചശേഷം മേയ് 28നാണ് കുറ്റം ചുമത്തുന്ന കാര്യം കോടതി വിധി പറയാനായി മാറ്റിവെച്ചത്. സുനന്ദയോട് ക്രൂരത കാണിെച്ചന്നും അത് ആത്മഹത്യയിലേക്ക് നയിെച്ചന്നും അഡീഷനൽ പബ്ലിക്ക് േപ്രാസിക്യൂട്ടർ (എ.പി.പി) അതുൽ ശ്രീവാസ്തവ ബോധിപ്പിച്ചു. ഇതുകൊണ്ടാണ് ഇന്ത്യൻ ശിക്ഷാനിയമം 498 എ, 306 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതെന്നും അദ്ദേഹം വാദിച്ചു.
തരൂരിന് അയച്ച ഒരു മെയിലിൽ ‘താൻ മെഡിക്കൽ പരിശോധനകളിലൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും ജീവിക്കാൻ ആഗ്രഹമില്ലെന്നും മരണം വേണമെന്നാണ് പ്രാർഥനയെന്നും’ മരിക്കാനുള്ള ആഗ്രഹം സുനന്ദ പ്രകടിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ തുടർന്നു. അതിനാൽ കുറ്റം ചുമത്തണമെന്നും തരൂരിനെ കോടതിയിൽ വിളിച്ചുവരുത്തണമെന്നും േപ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. സുനന്ദ മരിച്ചതെങ്ങനെയാണെന്ന കോടതിയുടെ ചോദ്യത്തിന് വിഷം ചെന്നാണെന്ന് മറുപടി നൽകിയ എ.പി.പി വിഷയം ഇപ്പോഴും അേന്വഷണത്തിലാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരായ കുറ്റാരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ശശി തരൂർ പ്രതികരിച്ചു. തുടക്കം മുതൽ പൊലീസ് അന്വേഷണവുമായി സഹകരിച്ച താൻ ഇനിയും നിയമത്തിെൻറ വഴിയിൽ മുന്നോട്ടുപോകുമെന്നും നീതിന്യായ സംവിധാനത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ ഇൗ കേസിൽ തെളിവ് നശിപ്പിച്ച് അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുെണ്ടന്ന ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമിയും കോടതിയിലെത്തിയിട്ടുണ്ട്. സ്വാമിയുടെ ആരോപണത്തിന് മറുപടി നൽകാൻ കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.