ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നതിൽനിന്ന് അവതാരകൻ അർണബ് ഗോസ്വാമിയെയും അദ്ദേഹത്തിെൻറ റിപ്പബ്ലിക് ടി.വി ചാനലിനെയും വിലക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പി ശശി തരൂർ നൽകിയ പരാതിയിൽ ഡൽഹി ൈഹകോടതി ഗോസ്വാമിക്കും ചാനലിനും നോട്ടീസ് അയച്ചു. അതേസമയം വാർത്തകളുടെ സംപ്രേഷണം ഉടൻ തടയണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് കോടതിനടപടികൾ അടക്കമുള്ള വാർത്തകൾ തെറ്റായി നൽകുന്നു എന്നാരോപിച്ചാണ് തരൂർ ഹരജി നൽകിയത്. എന്നാൽ കേസിൽ വിശദമായ വിചാരണ ആവശ്യമാണെന്ന് കോടതി പറഞ്ഞു.
കൂടാതെ ഒരു പത്രപ്രവർത്തകന് തേൻറതായ രീതിയിൽ അന്വേഷണം നടത്തുന്നതിനെ വിലക്കുന്ന ഏതെങ്കിലും നിയമവശങ്ങൾ ചൂണ്ടിക്കാണിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് മൻമോഹൻ പറഞ്ഞു. കേസിെൻറ വിചാരണ തുടങ്ങിയശേഷം അർണബ് ഗോസ്വാമി തെൻറ ചാനലിലൂടെ ശശി തരൂരിനെ കൊലയാളി എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതിെൻറ തെളിവ് ഹാജരാക്കണം. അല്ലാതെ ഒരു ന്യൂസ് ചാനലിെൻറ നയത്തെക്കുറിച്ച് നിർദേശം നൽകാൻ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു. ആഗസ്റ്റ് 16 ന് നടന്ന കേസിെൻറ വിചാരണക്ക് ശേഷവും സുനന്ദയുടെ മരണം കൊലപാതകമെന്ന മുൻവിധിയോടെ റിപ്പബ്ലിക് ടി.വിയും അർണബും മാധ്യമ വിചാരണ നടത്തുകയാണെന്ന് തരൂർ പരാതിയിൽ ആരോപിച്ചിരുന്നു.
സെപ്റ്റംബർ നാലിന് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമണിക്കുർ നീണ്ട പരിപാടി ചാനൽ സംപ്രേഷണം നൽകിയ കാര്യവും തരൂർ ചൂണ്ടിക്കാട്ടി. എന്നാൽ, തരൂരിെന കൊലപാതകിയെന്ന് ചാനൽ വിശേഷിപ്പിച്ചിട്ടില്ലെന്നും പൊലീസ് തെളിവുകൾ െവച്ചാണ് റിപ്പോർട്ട് ചെയ്തതെന്നും അർണബിെൻറ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അതിനിടെ അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനും എതിരെ രണ്ട് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശശി തരൂർ കോടതിയെ സമീപിച്ചിട്ടുണ്ട്. 2014 ലാണ് സുനന്ദയെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.