ശശി തരൂരിന് ഫ്രാൻസിന്‍റെ ഷെവലിയാർ ബഹുമതി സമ്മാനിച്ചു

ന്യൂഡൽഹി: എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്ക് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഓഫ് ദി ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു. ഡൽഹിയിലെ ഫ്രഞ്ച് സ്ഥാനപതിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സെനറ്റ് ചെയർമാൻ ഗെരാർഡ് ലാർച്ചറാണ് സമ്മാനിച്ചത്.

ശശി തരൂർ ഭാരതീയനും ലോക പൗരനുമാണെന്ന് ഗെരാർഡ് ലാർച്ചർ വിശേഷിപ്പിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രവർത്തനമാണ് തന്നെ ഫ്രാൻസുമായി അടുപ്പിച്ചതെന്ന് തരൂർ നന്ദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ ജനാധിപത്യ ഭരണ സംവിധാനത്തോട് എന്നും ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Shashi Tharoor was awarded France 'Chevalier de la Legion d'honneur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.