മുംബൈ: ശിവസേന വിമത നേതാവ് എക്നാഥ് ഷിൻഡെ സർക്കാറുണ്ടാക്കാനായി ബി.ജെ.പിയെ സമീപിച്ചിട്ടില്ലെന്ന് പാർട്ടി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. ഇത്തരമൊരു നീക്കം ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാൽ, രാഷ്ട്രീയത്തിൽ എപ്പോഴും എന്തും സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പ്രവചനങ്ങൾ ഒന്നും നടത്താനായിട്ടില്ല. ഞങ്ങൾ കാത്തിരിക്കുകയാണ്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.സി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വതന്ത്രൻമാരുടേയും ചെറു പാർട്ടികളുടേയും പിന്തുണ കിട്ടി. ഷിൻഡെയും 35 എം.എൽ.എമാരും ശിവസേന വിട്ടാൽ മഹാ വികാസ് അഖാഡി ന്യൂനപക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാവികാസ് അഘാഡി സർക്കാറിനെ പ്രതിസന്ധിയിലാക്കി മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ ഗുജറാത്ത് റിസോട്ടിലെത്തിയിരുന്നു. 20ഓളം എം.എൽ.എമാരുടെ പിന്തുണ ഷിൻഡെക്കുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.