മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി േദവേന്ദ്ര ഫഡ്നാവിസിനെയും മാവോവാദികൾ വധിക്കാൻ പദ്ധതിയിടുന്നുവെന്ന പുണെ പൊലീസിെൻറ വെളിപ്പെടുത്തൽ ത്രസിപ്പിക്കുന്ന കഥമാത്രമാണെന്ന് ശിവസേന മുഖപത്രം ‘സാമ്ന’.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴാണ് ഇത്തരം കഥകൾ കൂടുതലും പ്രചരിക്കാറെന്നും ‘സാമ്ന’ പരിഹസിച്ചു. ഇസ്രായേലിലെ മൊസാദ് നൽകുന്നത് പോലുള്ള സംരക്ഷണം ഫഡ്നാവിസിന് നൽകേണ്ട സമയമായെന്നും ലക്ഷക്കണക്കിനു പേർ കൊല്ലപ്പെടുന്നത് സാരമില്ലെന്നും എന്നാൽ, ലക്ഷങ്ങളുടെ രക്ഷകർ ജീവിച്ചിരിക്കേണ്ടതുണ്ടെന്നും ‘സാമ്ന’ കളിയാക്കി.
ഇത്തരം വധഭീഷണികൾ തെരഞ്ഞെടുപ്പുകാലത്ത് മാത്രം വെളിപ്പെടുത്തപ്പെടുന്നതും അത് രാഷ്ട്രീയവത്കരിക്കപ്പെടുന്നതും വിമർശിക്കപ്പെേടണ്ടതാണ് -പത്രം എഴുതി. പുണെയിലെ ഭീമ-കൊരെഗാവ് സംഘർഷ കേസിൽ അറസ്റ്റിലായവർ മാവോവാദികളാണെന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിടുന്നുവെന്നും പുണെ പൊലീസ് ഇൗയിടെയാണ് വെളിപ്പെടുത്തിയത്. ഇതിനെതിരെ സാമൂഹിക പ്രവർത്തകരും മറ്റ് പ്രമുഖരും പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.