റായ്ഗഢില്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ പഞ്ചായത്ത്, ജില്ല പരിഷത്ത് തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കോണ്‍ഗ്രസിന് സഖ്യം. സഖ്യത്തിന് വോട്ട് ചോദിച്ച് ജില്ലയിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വോട്ട് ചോദിക്കുന്നതാണ് പോസ്റ്റര്‍. ബി.ജെ.പിയുടെ കുതിപ്പ് തടയാനാണ് സഖ്യമെന്ന് ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം അവകാശപ്പെടുമ്പോള്‍ തങ്ങളൊന്നും അറിഞ്ഞില്ളെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

സഖ്യം സംബന്ധിച്ച് പാര്‍ട്ടി ജില്ല നേതൃത്വത്തോട് വിശദീകരണം തേടിയതായി കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സചിന്‍ സാവന്ത് പറഞ്ഞു. മുംബൈ നഗരസഭ അടക്കമുള്ള തെരഞ്ഞെടുപ്പില്‍ ശിവസേന-കോണ്‍ഗ്രസ് ‘മാച്ച് ഫിക്സിങ്‘ ഉണ്ടെന്ന തങ്ങളുടെ ആരോപണമാണ് റായ്ഗഢില്‍ തെളിയുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇകഴ്ത്തിയും കോണ്‍ഗ്രസിനെയും ഇന്ദിര ഗാന്ധി അടക്കമുള്ള മുന്‍ പ്രധാനമന്ത്രിമാരെയും വാഴ്ത്തിയും ശിവസേന മുഖപത്രം മുഖപ്രസംഗമെഴുതിയതും ബി.ജെ.പി ചൂണ്ടിക്കാട്ടി. അടുത്ത ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - shiv sena congress aligns in raigad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.