മതചിഹ്ന നിരോധനം പിന്‍വലിക്കണമെന്ന് ശിവസേന മന്ത്രിമാര്‍ 

മുംബൈ: ദേവീ ദേവന്മാരുടെ ചിത്രങ്ങളടക്കം മതചിഹ്നങ്ങള്‍  സര്‍ക്കാര്‍ ഓഫിസുകളില്‍ പാടില്ളെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍  തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ശിവസേന മന്ത്രിമാര്‍. സര്‍ക്കാര്‍ സര്‍ക്കുലര്‍  പിന്‍വലിക്കണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി  സമ്മതിച്ചതായും വിവാദ ഉത്തരവിറങ്ങിയതിനെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി രാംദാസ് കാദം  അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍  മതപരമായ ചടങ്ങുകള്‍,  ആഘോഷങ്ങള്‍, പൂജകള്‍, മതചിഹ്നങ്ങളടങ്ങിയ ചിത്രങ്ങള്‍ എന്നിവ   നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ ഇതിനെതിരെ ശിവസേന മേധാവി  ഉദ്ധവ് താക്കറെ  രംഗത്തുവന്നത് ബി.ജെ.പി സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു. 

മാര്‍ഗനിര്‍ദേശം ഇറക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ശിവസേന മന്ത്രിമാരുടെ അഭിപ്രായം തേടിയിട്ടില്ളെന്നും ഉദ്ധവ് പറഞ്ഞു. സര്‍ക്കാര്‍  വിദ്യാലയങ്ങളില്‍നിന്നും ഓഫിസുകളില്‍നിന്നും മതചിഹ്നങ്ങള്‍ നീക്കാന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Tags:    
News Summary - Shiv Sena ministers Ramdas Kadam oppose ban on deities' pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.