മുംബൈ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 23 സീറ്റുകൾ ‘ഇൻഡ്യ’ യോഗത്തിൽ ആവശ്യപ്പെടുമെന്ന് ഉദ്ധവ് പക്ഷ ശിവസേന വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളാണ് ആവശ്യപ്പെടുക. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ‘ഇൻഡ്യ’ സഖ്യയോഗത്തിലാണ് അവകാശമുന്നയിക്കുക.
23 മണ്ഡലങ്ങളിൽ പാർട്ടിയുടെ സ്ഥാനാർഥികളുടെ പട്ടിക തയാറാകുന്നതായും അണികളോട് അവരുടെ വിജയത്തിനായി പ്രവർത്തനങ്ങൾ തുടങ്ങാൻ ആവശ്യപ്പെട്ടതായും റാവുത്ത് പറഞ്ഞു. 2019ൽ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന ശിവസേന 23 സീറ്റുകളിലാണ് മത്സരിച്ചത്. 18 സീറ്റുകളിൽ ജയിച്ചു. എന്നാൽ, പാർട്ടി പിളർപ്പിനുശേഷം 12 പേർ ഷിൻഡെ പക്ഷത്തിന് ഒപ്പമാണ്. അതേസമയം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി ‘ഇൻഡ്യ’ സഖ്യത്തിന്റെ ഭാഗമാണെന്ന് സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു.
എന്നാൽ, പ്രകാശ് അംബേദ്കറെ ‘ഇൻഡ്യ’ പക്ഷത്ത് ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.