ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് ശിവസേനക്കാർ; സാരിയുടുപ്പിച്ചും ചെരിപ്പൂരിയടിച്ചും അപമാനിക്കൽ

സോലാപുർ: മഹാരാഷ്​ട്രയിൽ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് ശിവസേന പ്രവർത്തകരുടെ പ്രതിഷേധം. കരിഓയിലിൽ കുളിപ്പിച്ച ശേഷം പൊതുനിരത്തിലൂടെ നടത്തിയും സാരിയുടുപ്പിച്ചും ചെരുപ്പൂരിയടിച്ചും അപമാനിക്കൽ തുടർന്നു.

സോലാപുരിലാണ് സംഭവം. മഹാരാഷ്​ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് ബി.ജെ.പി നേതാവായ ശിരിഷ്​ കടേക്കറിനെ ശിവസേന പ്രവർത്തകർ ആക്രമിച്ചത്​. സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സോലാപുർ പൊലീസ് അറിയിച്ചു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​. ശിരിഷ് കടേക്കറിനെ വളഞ്ഞശേഷം ശിവസേന പ്രവർത്തകർ തലവഴി കരിഓയിൽ ഒഴിക്കുന്നതും തുടർന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുന്നതും വിഡിയോയിലുണ്ട്​. പിന്നീട്​ നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുന്നതും കാണാം. ഇടക്ക്​ ഒരാൾ ചെരുപ്പൂരി ശിരിഷിനെ അടിക്കുന്നുണ്ട്​. വീണ്ടും അടിക്കാൻ ശ്രമിക്കുന്ന ഇയാളെ മറ്റുള്ളവരും ഒരു പൊലീസ്​ ഉദ്യോഗസ്​ഥനും ചേർന്ന്​ തടയുന്നതും കാണാം.

ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് ശിരിഷിനെ കരിഓയിലിൽ കുളിപ്പിച്ചതെന്നും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശിവസേന ​േനതാവ്​ പുരുഷോത്തം ബർഡെ മാധ്യമങ്ങളോട്​ പറഞ്ഞു. ഉദ്ധവിനെതിരായി എ​​െന്തങ്കിലും പറയുന്നത്​ സഹിക്കാൻ കഴിയില്ല. ഇതിന്‍റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്നും ബർഡെ വ്യക്​തമാക്കി.

വൈദ്യുതി ബിൽ കൂടി വരുന്നതിനെ വിമർശിച്ച ശിരിഷ്​ ഉദ്ധവ്​ സംസ്​ഥാനം ഭരിക്കാൻ യോഗ്യനല്ലെന്ന്​ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ്​ ശിവസേന പ്രവർത്തകരെ പ്രകോപിപ്പിച്ചത്​. മഹാരാഷ്​ട്രയിൽ 'കാട്ടുഭരണം' ആണ്​ നടക്കുന്നതെന്നതിന്‍റെ ഉദാഹരണമാണ്​ ഈ സംഭവമെന്ന്​ ബി.ജെ.പി നേതാക്കൾ ​ആരോപിച്ചു. 'ശിവസേന ഭരിക്കു​േമ്പാൾ ആരും സുരക്ഷിതരല്ല. രാഷ്​ട്രീയമായി എതിർക്കുന്നവരെ പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ മുന്നിൽവെച്ച്​ പോലും ആക്രമിക്കാൻ അവർ ധൈര്യം കാട്ടുന്നു'- ബി.ജെ.പി എം.എൽ.എ രാം കദം പറഞ്ഞു.

ഉദ്ധവ് താക്കറെയെ വിമർശിക്കുന്നവരെ ശിവസേന പ്രവർത്തകർ മുമ്പും ആക്രമിച്ചിട്ടുണ്ട്. താക്കറെയെ പരിഹസിക്കുന്ന കാർട്ടൂൺ ഷെയർ ചെയ്തതിന് മുൻ നാവികസേനാ ഓഫിസർ മദൻ ശർമയെ കഴിഞ്ഞ വർഷം ആറ് ശിവസേന പ്രവർത്തകർ മർദിച്ചിരുന്നു. സംഭവത്തെ തുടർന്ന് ആറു പേർ അറസ്റ്റിലായി. താൻ ബി.ജെ.പിയിൽ ചേരുന്നതായി ഇതിനു പിന്നാലെ മദൻ ശർമ വ്യക്തമാക്കുകയും ചെയ്തു.

Tags:    
News Summary - Shiv Sena workers allegedly pour black ink and assaulted BJP leader for criticizing CM Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.