മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെയുള്ള ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാംന. ബി.ജെ.പി നേതാക്കൾ ചുളുവിലക്ക് കഞ്ചാവ് ഉപയോഗിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സാംന തിരിച്ചടിച്ചു.
നിരവധി ശിവസേന നേതാക്കളെ ഒതുക്കിയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതെന്നായിരുന്നു ദസറ റാലിയിൽ വെച്ച് ഫഡ്നാവിസ് അടക്കമുള്ള ബി.ജെ.പി നേതാക്കൾ ആരോപിച്ചത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി സാംന രംഗത്തെത്തി.
''ദസറ റാലിയിൽ വെച്ച് ബി.ജെ.പി നേതാക്കൾ ഇതുപോലെ അിടസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. ഇവർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. മഹാരാഷ്ട്രയിൽ നിന്നും ഭരണം പോയതിന്‍റെ ആഘാതം ബി.ജെ.പിക്ക് മാറിയിട്ടില്ല. ബി.ജെ.പിയും കേന്ദ്ര സർക്കാറും ഒരു പ്രശ്നത്തെയും അഭിമുഖീകരിക്കുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അവർ ഇല്ലാതാക്കുന്നു. അവർ ജനാധിപത്യത്തിലും ഭരണഘടനയിലും നിയമത്തിലും വിശ്വസിക്കുന്നില്ല. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ തള്ളിക്കളയുകയാണ്. ചുളുവിലക്ക് ലഭിക്കുന്ന കഞ്ചാവ് ഉപയോഗിച്ചാണ് ബി.ജെ.പി നേതാക്കൾ ഓരോ ആശയങ്ങൾ പ്രകടിപ്പിക്കുന്നത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇതിനെക്കുറിച്ച് അന്വേഷിക്കണം''-സാംന പ്രസിദ്ധീകരിച്ച ലേഖനം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.