ചെന്നൈ: പളനിയപ്പൻ ചിദംബരത്തിന് ശിവഗംഗ അഭിമാനപ്രശ്നം. 25 വർഷക്കാലം പ്രതിനിധാന ം ചെയ്ത മണ്ഡലം മകന് പതിച്ചുകൊടുക്കണം. അതാണ് പൂതി. കഴിഞ്ഞ തവണ ഇതിന് കച്ചകെട്ടിയ െങ്കിലും നടന്നില്ല. മകൻ കാർത്തി എട്ടുനിലയിൽ പൊട്ടി. ഇത്തവണ വാശി കാണിച്ചാണ് മണ്ഡലം പാർട്ടിയിൽനിന്ന് പിടിച്ചെടുത്തത്. കുടുംബത്തിലെ രണ്ടു പേർക്ക് പാർലമെൻറിൽ അവസര ം നൽകരുതെന്ന പാർട്ടി മാനദണ്ഡം ലംഘിക്കപ്പെട്ടു. ഇപ്പോൾ മകനെ ജയിപ്പിക്കാൻ മണ്ഡലത് തിെൻറ മുക്കുമൂലകളിൽ ഒാടിനടക്കുകയാണ്.
മകനെ ഒരു നിലയിലെത്തിച്ചാൽ രാജ്യസഭവഴി ദേശീയരാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കലാണ് ചിദംബരം ലക്ഷ്യംവെക്കുന്നത്. ഏതെങ്കിലും വിധത്തിൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ തട്ടിക്കൂട്ടിയാൽ കയറിപ്പറ്റുകയുമാകാം. തേവർ, ചെട്ട്യാർ, യാദവർ, ഉടയാർ സമുദായങ്ങൾക്ക് വേരോട്ടമുള്ള ശിവഗംഗയിൽ കൃഷിയാണ് മുഖ്യജീവനോപാധി. പരമ്പരാഗതമായി പണം പലിശക്ക് നൽകുന്ന നാട്ടുക്കോട്ട ചെട്ട്യാർ കുടുംബത്തിൽപെട്ട ചിദംബരത്തിെൻറ മുത്തച്ഛൻമാരായ അണ്ണാമല ചെട്ട്യാർ, രാമസാമി ചെട്ട്യാർ എന്നിവർ ഇന്ത്യൻ ബാങ്കിെൻറ സ്ഥാപകരാണ്.
ബാങ്കുകളുടെ കേന്ദ്രം
കേന്ദ്രധനമന്ത്രിയായി വളരെക്കാലം സേവനമനുഷ്ഠിച്ചതിനാൽ രാജ്യത്തെ ഒട്ടുമിക്ക ദേശസാൽകൃത ബാങ്കുകൾക്കും മണ്ഡലത്തിൽ ശാഖകളുണ്ട്. ഒരുപേക്ഷ, ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ പ്രവർത്തിക്കുന്ന മണ്ഡലവും ശിവഗംഗയായിരിക്കും. മുന്നൂറോളം ബാങ്ക്ശാഖകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയും 2004ൽ ചിദംബരം കേന്ദ്രമന്ത്രിയായശേഷം തുറന്നവയാണ്. ചിദംബരത്തിെൻറ നിഴലിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കാർത്തി ചിദംബരം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയംഗമാണ്.
അമേരിക്കയിലെ ടെക്സസ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.ബി.എ ബിരുദവും ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. ‘കരുത്ത് ഡോട്ട് കോം’ എന്ന ഒാൺലൈൻ പബ്ലിക് ഒപ്പിനിയൻ ഫോറത്തിെൻറ സ്ഥാപകരിൽ ഒരാളാണ്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി കാർത്തി ചിദംബരം, കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി തുടങ്ങിയവരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലുടനീളം സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേകാപനപരമായ പ്രസ്താവനകളിലൂടെ വിവാദ പുരുഷനായ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയാണ് കാർത്തിയുടെ മുഖ്യ എതിരാളി. പെരിയാറിെൻറ പ്രതിമകൾ തച്ചുതകർക്കണമെന്നും അണ്ണാദുരെക്കെതിരെ മോശം പ്രസ്താവന നടത്തുകയും ചെയ്ത രാജയുടെ പരാജയം ഉറപ്പുവരുത്തണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. ഡി.എം.കെ മുന്നണിയുടെ ബലം ഇത്തവണ കാർത്തിക്ക് തുണയാവും. അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ വി. പാണ്ടിയും സജീവമായി കളത്തിലുണ്ട്. കാർത്തി ജയിച്ചാലും തോറ്റാലും ഫലം ചിദംബരത്തിേൻറത് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.