ബി.ജെ.പി വാക്ക് പാലിച്ചില്ല; രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് -ശിവ സേന

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ വിമർശിച്ചും ബി.ജെ.പിയെ കുറ്റപ്പെടുത്തിയും ശിവസേനയുട െ മുഖപത്രമായ സാമ്ന. ബി.ജെ.പിയും ശിവസേനയും ഒത്തൊരുമിച്ചാണ് പ്രകടനപത്രിക നൽകിയത്. ഒരുമിച്ച് നിൽക്കണമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി വാക്കു പാലിച്ചില്ല. മഹാരാഷട്രയുടെ മണ്ണിന്‍റെ ആത്മാഭിമാനത്തിന് വേണ്ടി ബി.ജെ.പി വാക്ക് പാലിക്കുകയാണ് വേണ്ടിയിരുന്നതെന്നും സാമ്ന കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം ഭരണഘടാനാ വിരുദ്ധവും വഞ്ചനയുമാണ്. ഗവർണറുടെ നടപടി കുതിരക്കച്ചവടത്തിനാണ് വഴിവെക്കുക. ഗവർണർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറ‍യുന്നു.

Tags:    
News Summary - Shiva Sena Critisizes Governor Rule in Maharashtra-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.