ലഖ്നോ: ഉത്തർപ്രദേശിലെ ജയിലിലുണ്ടായ വെടിവെപ്പിൽ മൂന്നു തടവുകാർ കൊല്ലപ്പെട്ടു. തടവുകാരിലൊരാൾ രണ്ടുപേരെ വെടിവെച്ച് െകാലപ്പെടുത്തുകയും ആക്രമണം നടത്തിയ തടവുകാരനെ പൊലീസ് കൊലപ്പെടുത്തുകയുമായിരുന്നു.
രാവിലെ 10 മണിയോടെ ചിത്രകൂടിലെ ജില്ല ജയിലിലാണ് സംഭവം. പടിഞ്ഞാറൻ യു.പിയിലെ ഗുണ്ടാത്തലവനായ മുകീം കാല, കിഴക്കൻ യു.പി ഡോണായ മിറാസുദ്ദീൻ എന്നിവർക്ക് നേരെ തടവുകാരിലൊരാൾ വെടിയുതിർക്കുകയായിരുന്നു. വിചാരണ തടവുകാരനായ അൻസുൽ ദീക്ഷിതാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ജയിലിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ അൻസുലിനെ പൊലീസ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തി.
ജയിലിൽ ആക്രമണം അരങ്ങേറിയതോടെ മുതിർന്ന ജയിൽ അധികൃതർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പടിഞ്ഞാറൻ യു.പിയിലെ ഗുണ്ടാത്തലവനാണ് കാലാ. ഷമ്ലി, മുസഫർനഗർ, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങൾ അടക്കി ഭരിച്ചിരുന്ന കാലാ നിരവധി കേസുകളിൽപ്പെട്ട് ജയിലിലാകുകയായിരുന്നു. ഫെബ്രുവരിയിൽ കാല ജയിലിൽ കൊല്ലപ്പെേട്ടക്കാമെന്ന് ചൂണ്ടിക്കാട്ടി കാലയുടെ മാതാവ് അലഹബാദ് ഹൈകോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് ജയിലിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.