ഹൈദരാബാദ്: തിരക്കുള്ള തെരുവിൽ ആകാശത്തേക്ക് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ യൂട്യൂബറെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ മഹാദേവ് എന്ന പവർ ഹർഷ ആണ് പിടിയിലായത്. ‘ഇറ്റ്സ്_മീ_പവർ’ എന്നാണ് സോഷ്യൽ മീഡിയയിൽ ഇയാൾ അറിയപ്പെടുന്നത്.
ഫോളോവേഴ്സിെൻറ എണ്ണം കൂട്ടാനാണ് ഇയാൾ ഈ രീതിയിൽ പണം എറിഞ്ഞത്. തുടർന്ന് പ്രവൃത്തിയെ നെറ്റിസൺസ് വ്യാപകമായി അപലപിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, പൊതുജനങ്ങളെ ശല്യപ്പെടുത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുക്കട്ട്പള്ളിയിലെ തിരക്കേറിയ റോഡിൽ ബൈക്കിലെത്തി കറൻസി കെട്ടുകൾ വായുവിലേക്ക് എറിയുന്നതിന്റെ വീഡിയോ പവർ ഹർഷ ഷെയർ ചെയ്തു. ഒരു മാസം മുമ്പ് വിഡിയോ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോഴാണ് വൈറലായത്.
തന്റെ ടെലിഗ്രാം ചാനലിൽ ചേരാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിച്ച ഇയാൾ താൻ വായുവിൽ എറിയാൻ പോകുന്ന പണത്തിൻ്റെ അളവ് കൃത്യമായി പറഞ്ഞാൽ സമ്മാനവും ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.