'എന്‍റെ ജീവൻ അപകടത്തിലാണ്'; ജയിലിൽ നിന്ന് ശ്രീകാന്ത് ത്യാഗിയുടെ കത്ത്

ന്യൂഡൽഹി: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നോയ്ഡയിൽ അയൽക്കാരിയെ കൈയേറ്റം ചെയ്ത കേസിൽ അറസ്റ്റിലായ ബി.ജെ.പി-കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ കത്ത്. ജയിലിൽ നിന്ന് ത്യാഗി എഴുതിയ കത്ത് കമീഷണർക്ക് കൈമാറിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.

തന്‍റെ ജീവൻ അപകടത്തിലാണെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും ത്യാഗി കത്തിൽ ആവശ്യപ്പെടുന്നു. കേസ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനാൽ ജനങ്ങളാൽ തന്‍റെ ജീവൻ അപകടത്തിലാണെന്ന് ത്യാഗി പറയുന്നു.

നോയിഡയിലെ സെക്ടർ 93 ബിയിലെ ഗ്രാൻഡ് ഒമാക്സിലെ പാർക്ക് ഏരിയയിൽ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് അയൽക്കാരിയായ യുവതിയെ ത്യാഗി കൈയേറ്റം ചെയ്തത്. ശ്രീകാന്ത് ത്യാഗി യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഒളിവിൽ പോയ ത്യാഗിയെ പിന്നീട് മീററ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കർഷക നേതാവ് മഞ്ചേറാം ത്യാഗി കഴിഞ്ഞ ദിവസം ശ്രീകാന്ത് ത്യാഗിയെ ജയിലിൽ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Shrikant Tyagi writes letter to Jail Superintendent demanding PROTECTION

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.