ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ ഭീകരനെ സുരക്ഷസേന വധിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ശുജാഅത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന കൊടുംഭീകരൻ നവീദ് ജട്ട് ആണ് ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു. രാത്രി തുടങ്ങി രാവിലെവരെ നീണ്ട ഏറ്റുമുട്ടലിൽ മൂന്നു സുരക്ഷാസൈനികർക്ക് പരിക്കേറ്റു.
സുരക്ഷ സേനയുടെ മികച്ച വിജയങ്ങളിലൊന്നാണിതെന്ന് പറഞ്ഞ ഡി.ജി.പി, മേഖലയിലെ ജനങ്ങൾക്കിത് ഏറെ ആശ്വാസമായെന്നും അവകാശപ്പെട്ടു. രണ്ടു സൈനികരെ വധിച്ച കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവെച്ച് െഫബ്രുവരിയിൽ നവീദ് രക്ഷപ്പെട്ടതാണ്. മുംബൈ ഭീകരാക്രമണകേസിൽ വധശിക്ഷ ലഭിച്ച അജ്മൽ കസബിെൻറ കൂട്ടാളിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
യുവാക്കളെ കലാപകാരികളാക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് നവീദ് ജട്ട്. ബുദ്ഗാമിലെ കുത്ത്പോറ മേഖലയിൽ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നു തിരിച്ചും വെടിെവക്കുകയായിരുന്നുവെന്ന് ഡി.ജി.പി പറഞ്ഞു.
സുരക്ഷ നടപടിയുടെ ഭാഗമായി പ്രദേശത്തെ ഇൻറർനെറ്റ് സേവനം റദ്ദാക്കി. റൈസിങ് കശ്മീരിെൻറ എഡിറ്ററായിരുന്ന ശുജാഅത് ബുഖാരിയെ ജൂണിൽ ശ്രീനഗറിലെ ഓഫിസിനു പുറത്തുെവച്ച് ഭീകരർ വെടിയുതിർത്ത് കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.