മുംബൈ: ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരയൺ റാണെ. വായടച്ചില്ലെങ്കിൽ അതിെൻറ പ്രത്യാഘാതം ഉദ്ധവ് നേരിടേണ്ടി വരുമെന്ന് റാണെ ഭീഷണിപ്പെടുത്തി. ശിവസേന സ്ഥാപകൻ ബാൽ താക്കറക്കെതിരെ റാണെ പ്രവർത്തിച്ചുവെന്ന ഉദ്ധവിെൻറ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുൻ സേന നേതാവ് കൂടിയായ റാണെ.
ഉദ്ധവും അേദ്ദഹത്തിെൻറ കുടുംബവും താക്കറെയെ ഉപദ്രവിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തണം. അല്ലെങ്കിൽ പല കാര്യങ്ങളും തനിക്ക് വെളിപ്പെടുത്തേണ്ടി വരുമെന്നും റാണെ മുന്നറിയിപ്പ് നൽകി.
ശിവസേനയിൽ നിന്ന് രാജിവെച്ച് മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി റാണെ രൂപീകരിച്ചിരുന്നു.1999ലാണ് ബാൽ താക്കറെ നാരയൺ റാണെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 2005ൽ ശിവസേനയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച് അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.