Photo for representation

മധ്യപ്രദേശിൽ പ്രതിഷേധക്കാർ പൊലീസിന് നേരെ കോലം കത്തിച്ചെറിഞ്ഞു; എസ്.ഐക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കോലം കത്തിച്ചെറിഞ്ഞു. ഫൂൽഭാഗിലെ പച്ചക്കറി മാർക്കറ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസും കച്ചവടക്കാരും തമ്മിൽ ആരംഭിച്ച തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ എസ്.ഐ ദീപക് ഗൗതമിന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിഷേധം തടയാൻ ചെന്ന പൊലീസുകാർക്ക് നേരെ പെട്രോളൊഴിച്ച് കോലം കത്തിച്ച് എറിയുകയിരുന്നുവെന്നാണ് ആരോപണം. 45 ശതമാനം പൊള്ളലേറ്റ് ഗുരുതര നിലയിലായ എസ്.ഐ ദീപക് ആശുപത്രിയിലാണെന്നും അക്രമത്തിന് പിന്നിലുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പരിക്കേറ്റ എസ്.ഐയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഹാജിറ മേഖലയിൽ നിന്ന് നീക്കം ചെയ്ത പച്ചക്കറി കച്ചവടക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - SI injured after protesters throw burnt effigy on him in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.