ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. െയദിയൂരപ്പയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കർണാടക മുൻ മുഖ്യമന്ത് രി സിദ്ധരാമയ്യയെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിദാറിലെ സ്കൂളിൽ പൗരത് വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
ദിനേഷ് ഗുണ്ഡുറാവു, റിസ്വാൻ അർഷാദ്, ഡി.കെ. സുരേഷ് എന്നിവരെയാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിദാർ സംഭവത്തിൽ സർക്കാർ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബംഗളൂരു റേസ് കോഴ്സ് റോഡിൽനിന്ന് തുടങ്ങിയ മാർച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു.
പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. അവകാശങ്ങൾ നിഷേധിക്കാനോ അടിച്ചമർത്താനോ അവർക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് യു.ടി. ഖാദറിനെതിരെയും മൈസൂരുവിലെ ഒരു വിദ്യാർഥിക്കെതിരെയും കേസെടുത്ത പൊലീസ്, വിദ്വേഷം പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ സോമശേഖര റെഡ്ഡി, കുമാർ ഹെഗ്ഡെ എന്നിവർക്കെതിരെ േകസെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.