കർണാടകയിൽ കൂടുതൽ പേരും ആഗ്രഹിക്കുന്നത് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ

ബംഗളൂരു: കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാണ്  കൂടുതൽ ആളുകൾ ആഗ്രഹിക്കുന്ന​തെന്ന് റിപ്പോർട്ട്. എൻ.ഡി.ടി.വി ലോക്നീതി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ ജനകീയ വോട്ടെടുപ്പിലാണ് ഈ അഭിപ്രായം ഉയർന്നത്. 

ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈക്കാണ് അഭിപ്രായവോട്ടെടുപ്പിൽ രണ്ടാംസ്ഥാനം. യുവാക്കളിലും മുതിർന്ന വോട്ടർമാരിലും  കൂടുതൽ പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായക്കാരാണ്. സർവേയിൽ പ​​ങ്കെടുത്ത 18നും 25നുമിടെ പ്രായമുള്ളവരിൽ 40 ശതമാനവും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 28 ശതമാനമാണ് ബൊമ്മൈയെ പിന്തുണച്ചത്. 56 വയസിനു മുകളിലുള്ളവരിൽ 44 ശതമാനവും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ആ വിഭാഗത്തിൽ 22 ശതമാനം പേർ മാത്രമാണ് ബൊമ്മൈയെ പിന്തുണച്ചത്.

ജനതാദൾ സെക്കുലറിലെ എച്ച്.ഡി. കുമാരസ്വാമിയാണ് ജനപ്രീതിയിൽ മൂന്നാംസ്ഥാനത്തുള്ള മുഖ്യമന്ത്രി സ്ഥാനാർഥി. അതേസമയം, നാലു തവണ മുഖ്യമന്ത്രിയാവുകയും ഒരു തവണ പോലും കാലാവധി തികക്കുകയും ചെയ്യാത്ത ബി.ജെ.പിയുടെ ബി.എസ്. യെദ്യൂരപ്പ ജനപ്രീതിയിൽ അഞ്ചാമതായി. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ് നാലാം സ്ഥാനത്ത്.

അഴിമതി ആരോപണങ്ങളെ തുടർന്നാണ് 2021ൽ ​യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം ബൊമ്മൈക്ക് കൈമാറിയത്. സർവേയിൽ പ​ങ്കെടുത്ത ഭൂരിഭാഗത്തിനും ബി.ജെ.പിയേക്കാൾ കൂടുതൽ അഴിമതി നടത്തുന്നത് കോൺഗ്രസ് ആണ് എന്ന അഭിപ്രായമാണ്.

Tags:    
News Summary - Siddaramaiah Most Popular Choice For Karnataka Chief Minister: NDTV Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.