ന്യൂഡല്‍ഹി: ഹാഥറസ് യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ മുസ്ലിം വികാരം ഉണർത്തുന്ന വാർത്തകളാണ് നൽകിയതെന്ന് ഉത്തർപ്രദേശ് പൊലീസ്. സിദ്ദീഖിെൻറ ലേഖനങ്ങളിൽ കമ്യൂണിസ്റ്റുകളോടും മാവോയിസ്റ്റുകളോടും മമത കാണിച്ചുവെന്നും പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്) ഏപ്രിലിൽ മഥുര കോടതിയിൽ സമർപ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിൽ പറഞ്ഞു.
കുറ്റപത്രം ഇതുവരെ തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് സിദ്ദീഖിെൻറ അഭിഭാഷകൻ പറഞ്ഞു. കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രാമധ്യേ, ഒക്ടോബറിലാണ് കാപ്പനെ അറസ്റ്റു ചെയ്തത്. പൗരത്വ പ്രതിഷേധം, ഡൽഹി വംശീയാതിക്രമം, നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനം, ഷർജീൽ ഇമാമിനെതിരെയുള്ള കുറ്റപത്രം, അയോധ്യ വിഷയങ്ങളിൽ സിദ്ദീഖ് എഴുതിയ 36 ലേഖനങ്ങളുടെ പരിഭാഷയും കുറ്റപത്രത്തിനൊപ്പമുണ്ട്. കലാപം സംഭവിക്കുമ്പോള്‍ ന്യൂനപക്ഷത്തിനൊപ്പം ചേരുന്നതും അവരുമായി ബന്ധപ്പെട്ട കാര്യങ്ങെളക്കുറിച്ച് സംസാരിക്കുന്നതും ന്യൂനപക്ഷ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സഹായകമാകും.
ഉത്തരവാദിത്തമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. ഡൽഹി അതിക്രമത്തിനിടെ ഐ.ബി ഓഫിസർ അങ്കിത് ശർമ, പൊലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാൽ എന്നിവരുടെ മരണം മറച്ചുവെക്കാനും ആപ് മുൻ കൗൺസിൽ താഹിർ ഹുസൈെൻറ പങ്ക് നിസ്സാരവത്കരിക്കാനും സിദ്ദീഖ് ശ്രമിച്ചു.
അലീഗഢ് സർവകലാശാലയിൽ നടന്ന പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിൽ പൊലീസ് സമരക്കാരെ മർദിച്ചുെവന്നും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടു എന്നും പറയുന്നു. ഇത് മുസ്ലിംകളെ പ്രേകാപിപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിെൻറ അജണ്ടയുടെ ഭാഗമാണ്. നിരോധിത സംഘടനയായ സിമിയുടെ ഭീകരവാദ പ്രവർത്തനങ്ങളെ നിഷേധിക്കാൻ സിദ്ദീഖ് എഴുത്തുകളിലൂടെ ശ്രമിച്ചു. പെണ്‍കുട്ടിയുടെ സംസ്കാരത്തിന് ശേഷം ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ സിദ്ദീഖും കൂടെയുണ്ടായിരുന്ന അതിഖുർ റഹ്മാനും ശ്രമിച്ചുവെന്നും പണം വിതരണം ചെയ്തത് കണ്ടതിന് ദൃക്സാക്ഷി മൊഴികളുണ്ടെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.