ജലന്ധർ: സിഖ് - മുസ്ലിം സാഹോദര്യത്തിെൻറ മനോഹരമായ മാതൃകയായി പഞ്ചാബിലെ രണ്ട് ഗ്രാമങ്ങൾ. പഞ്ചാബിലെ മലേർകോട്ലയിൽ സിഖ് വംശജനായ ജഗ്മൽ സിങ് തെൻറ പൈതൃകസ്വത്തായ ഭൂമി മുസ്ലിം കുടുംബങ്ങൾക്ക് ആരാധനാലയം നിർമിക്കാൻ സംഭാവനയായി നൽകി.
ഏറെ ചരിത്ര പ്രാധാന്യമുള്ള പട്ടണങ്ങളിലൊന്നാണ് മലേർകോട്ല. നൂേറാളം വർഷം പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞ പള്ളിയാണ് ഇവിടെ ഉണ്ടായിരുന്നത്. മുസ്ലിം കുടുംബങ്ങൾ ഇത് പുനർനിർമിക്കണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നുവെങ്കിലും ഇതുവരെ നടന്നില്ല.
മോഗജില്ലയിലെ ഭാലൂർ ഗ്രാമത്തിൽ പൈതൃകമായി കിട്ടിയ ഒന്നരയേക്കറോളം സ്ഥലമാണ് ജഗ്മൽ സിങ് സൗജന്യമായി നൽകിയത്. പള്ളിയുടെ തറക്കല്ലിടൽ ചടങ്ങിന് ഗുരുദ്വാര മുസ്ലിംകൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. വിഭജനത്തോടെ ഉറ്റവരും അവരുടെ സ്നേഹവും രണ്ടായി മുറിക്കപ്പെട്ടു. സ്നേഹവും സാഹോദര്യവും പരസ്പരം പകർന്നുനൽകി ആ ബന്ധം വീണ്ടും ഉറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -ഭാലൂർ സർപഞ്ച് പാലാ സിങ് പറഞ്ഞു. ഇത്രനാൾ ഞങ്ങൾ ദൂരെയുള്ള റോദിവാൾ ഗ്രാമത്തിലെ ഒരു പള്ളിയിൽ പോയാണ് പ്രാർഥന നടത്തിയിരുന്നതെന്ന് ജഗ്മലിെൻറ സുഹൃത്ത് റോഷൻ ഖാൻ പറയുന്നു.
2020 നവംബർ 26ന് ആരംഭിച്ച കർഷക സമരത്തിൽ സിംഗു അതിർത്തിയിൽ സിഖുകാർ സൗജന്യ ഭക്ഷണ ശാല തുടങ്ങിയപ്പോൾ മലേർകോട്ടയിലെ മുസ്ലിംകൾ സംഘാടകരായി അവർക്കൊപ്പം ചേർന്നിരുന്നു. ജനുവരി 26ന് ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ പരേഡിൽ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള ധാരാളം മുസ്ലിംകൾ സിഖുകാർക്കൊപ്പം അണിനിരന്നു.
അതിനുമുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരങ്ങളിൽ മലേർകോട്ലയിൽനിന്നുള്ള മുസ്ലിംകൾ സിഖ് വിശ്വാസികളുടെ ഔദ്യോഗിക നേതാവായ ഗ്യാനി ഹർപ്രീത് സിങ്ങിനെ സുവർണക്ഷേത്രത്തിൽ ചെന്നു കണ്ട് പിന്തുണ അഭ്യർഥിച്ചിരുന്നു. ആ സമയത്ത് മുസ്ലിംകളുടെ നമസ്കാര സമയമായതിനാൽ അത് നിർവഹിക്കാൻ സുവർണക്ഷേത്രത്തിൽ സൗകര്യമൊരുക്കി നൽകിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.
തറക്കല്ലിടൽ ചടങ്ങിെൻറ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അഭിനന്ദനമറിയിച്ച് തനിക്ക് നിർത്താതെ ഫോൺകാളുകൾ വരുന്നുണ്ടെന്ന് ജഗ്മൽ പറഞ്ഞു. യോദ്ധാക്കൾ, വിശുദ്ധന്മാർ, സൂഫികൾ, സമപ്രായക്കാർ, ഫക്കീർമാർ എന്നിവരുടെ നാടാണ് പഞ്ചാബ് എന്നും ഈ നാട് എല്ലായ്പ്പോഴും മതസൗഹാർദത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പഞ്ചാബ് വഖഫ് ബോർഡ് അംഗം സിത്താർ മുഹമ്മദ് തുലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.