ആൾക്കൂട്ട ആക്രമണത്തിൽ നിന്നും മുസ്ലീം യുവാവിനെ രക്ഷിക്കുന്ന സിഖ് പോലീസുകാരൻ; വിഡിയോ വൈറൽ

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിൽ നിന്നും മുസ്ലീം യുവാവിനെ രക്ഷിക്കുന്ന സിഖ് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗംഗന്ദീപ് സിങ് എന്ന പൊലീസ് ഓഫീസറാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിറോയായത്.

രാംനഗറിലെ ക്ഷേത്രത്തിനടുത്ത് സംഘർഷം നടക്കുന്നതായി ചൊവ്വാഴ്ച അദ്ദേഹത്തിന് വിവരം ലഭിക്കുകയായിരുന്നു. ഹിന്ദു പെൺകുട്ടിക്കൊപ്പം കണ്ടതിന് ഒരു മുസ്ലീം യുവാവിനെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തിൽ നിന്നും പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ രക്ഷിച്ചെടുത്തു.

യുവാവിനെ ആൾക്കൂട്ടം അടിക്കാൻ ശ്രമിച്ചപ്പോൾ ഗഗൻദീപ് സിങ് സ്വന്തം ശരീരം പരിചയാക്കി സംരക്ഷിക്കുകയും ചെയ്തു. ഇതിനിടെ ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി. സംഘർഷ ഭരിതമായ സാഹചര്യത്തിലും പൊലിസുകാരൻ കാണിച്ച ധീരത സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദനം ഏറ്റു വാങ്ങി. യുവാവിനെയും യുവതിയെയും പിന്നീട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. യുവതിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
 

Tags:    
News Summary - Sikh Police Officer Who Saved Muslim Man- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.