ജലന്ദർ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിെൻറ ഭാഗമായി ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയിൽ സിഖ് മതസ്ഥർ പങ്കെടുക്കില്ലെന്ന് സിഖ് ഖൽസ പ്രതിനിധി ധ്യാൻ സിങ് മണ്ഡ്. ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളെ ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും തർക്കഭൂമി വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളിൽ മധ്യസ്ഥതക്ക് സിഖ് സമൂഹം തയാറാണെന്നും ധ്യാൻ സിങ് പറഞ്ഞു.
അയോധ്യ ഭൂമി തർക്കത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പേർക്ക് ജീവൻ നഷ്ടമായി. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ സന്നദ്ധതയുള്ള സിഖ് സമൂഹത്തെ ഈ വിഷയത്തിൽ ഇരുവിഭാഗക്കാരും മാനിച്ചില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ബുധനാഴ്ച അയോധ്യയിൽ നടക്കുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുക. ചടങ്ങിൽ പങ്കെടുക്കുന്നതിനായി 150 ഓളം പേർക്കാണ് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണക്കത്ത് അയച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.