മുങ്ങുന്ന ജോഷിമഠ്; ഒരാഴ്ചക്കുള്ളിൽ ഹോട്ടലുകൾ പൊളിക്കും, നഷ്ടപരിഹാരം ഉടനടിയെന്ന് അധികൃതർ

ഡെറാഡൂൺ: മണ്ണിടിച്ചിലിനെത്തുടർന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അപകടാവസ്ഥയിലുള്ള എല്ലാ ഹോട്ടലുളും മറ്റ് കെട്ടിടങ്ങളും ഒരാഴ്ചക്കുള്ളിൽ പൊളിക്കുമെന്ന് അധികൃതർ അറിയിച്ചു.

വീട് നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ഉടൻ നൽകുമെന്ന് മുതിർന്ന ഓഫീസർ ഹിമാൻഷു ഖുറാന പറഞ്ഞു. തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ ഇന്നലെ കെട്ടിടം പൊളിക്കുന്നത് തടഞ്ഞിരുന്നു.

ഇന്ന് ഭരണകൂടം നാട്ടുകാരുമായി ചർച്ച നടത്തി. ഇപ്പോൾ ഹോട്ടലുകൾ പൊളിക്കുന്നില്ല. എന്നാൽ ഒരാഴ്ചക്കുള്ളിൽ ഹോട്ടലുകൾ പൊളിക്കും. ഞങ്ങൾ ഹോട്ടൽ ഉടമകളുമായി ചർച്ച നടത്തിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വർഷങ്ങളായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനവും കാരണം മലയോര നഗരത്തിലെ 731 വീടുകളിലാണ് വിള്ളലുകൾ ഉണ്ടായത്. ഇതോടെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയായിരുന്നു. 131 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഹോട്ടലുകൾ പൊളിക്കുന്നത് സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേൽനോട്ടത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - 'Sinking' Joshimath: Hotel Demolitions In A Week, Immediate Compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.