മതംമാറ്റം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതൻ ഗോവയിൽ അറസ്റ്റിൽ

പനാജി: മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈവ് പില്ലർ ചർച്ചിലെ പാസ്റ്റർ ഡെമനിക് ഡിസൂസയെയാണ് നോർത്ത് ഗോവയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

പാസ്റ്റർക്കെതിരെ മാജിക്കൽ റെമഡീസ് ആക്ട് പ്രകാരവും ​പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ഡിസൂസയുടെ ഭാര്യ യുവാൻ മസ്‌കരനാസക്കും നോർത്ത് ഗോവയിലെ സിയോലിം ചർച്ച് അംഗങ്ങൾക്കും എതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി അറിയിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 (ആരാധനാലയത്തെ മലിനമാക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം പാസ്റ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് കേസുകളാണ് മൊത്തം രജിസ്റ്റർ ചെയ്തതെന്നും ഡി.വൈ.എസ്.പി അറിയിച്ചു.

2023ൽ നോർത്ത് ഗോവ കലക്ടർ ഡൊമിനിക് ഡിസൂസക്കും ഭാര്യ യുവാൻ മസ്‌കരനാസിനും എതിരെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം നടപടിയെടുത്തിരുന്നു. എന്നാൽ, ബോംബെ ഹൈകോടതി ഇത് റദ്ദാക്കി. ഇരുവർക്കും മപുസ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് സോപാധിക ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാരോപിച്ച് ഡൊമിനിക് ഡിസൂസയെയും ഭാര്യ യുവാൻ മസ്‌കരനാസിനെയും മെയ് 27 ന് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Siolim pastor Dominic arrested for being conversion, black magic in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.