കാരാട്ടിന്​ തിരുത്ത്​; രാജിസന്നദ്ധത അറിയിച്ചെന്ന്​ യെച്ചൂരി

ന്യൂഡൽഹി: ത​​​െൻറ നിലപാട്​ തള്ളിയതിനാൽ കൊൽക്കത്തയിൽ നടന്ന കേന്ദ്ര കമ്മിറ്റിയിൽ (സി.സി) രാജിസന്നദ്ധത അറിയിച്ചിരുന്നതായി സി.പി.എം ജനറൽ ​െസക്രട്ടറി സീതാറാം യെച്ചൂരി. മറിച്ചുള്ള റിപ്പോർട്ടുകൾ വാസ്​തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന്​ പ്രകാശ്​ കാരാട്ട്​ പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ്​ യെച്ചൂരിയുടെ ​പ്രസ്​​താവന.

സി.സിക്കുമുമ്പ്​ ഡൽഹിയിൽ നടന്ന പോളിറ്റ്​ ബ്യൂറോയിലും രാജിസന്നദ്ധത  അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര കമ്മിറ്റിയും പോളിറ്റ്​ ബ്യൂറോയും പദവിയിൽ തുടരാനാണ്​ ആവശ്യപ്പെട്ടതെന്ന്​ യെച്ചൂരി കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റി യോഗത്തിന്​ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ താൻ ഇക്കാര്യം വളരെ വ്യക്​തമായി പറഞ്ഞതാണ്​. രാജിവെച്ചാൽ പാർട്ടി പിളർന്നുവെന്ന പ്രചാരണമാണുണ്ടാവുകയെന്നും  അതുകൊണ്ടുതന്നെ പദവിയിൽ തുടരണമെന്നുമാണ്​ പോളിറ്റ്​ബ്യൂറോ ​െഎകകണ്​ഠ്യേന ആവശ്യപ്പെട്ടതെന്ന്​ യെച്ചൂരി പറഞ്ഞു. 

Tags:    
News Summary - Sitharam yechuri on CC issue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.