ബി.ജെ.പി റാലിയിൽ വിദ്യാസാഗർ കോളജ് അതിക്രമവും ഇൗശ്വര ചന്ദ്ര വിദ്യാസാഗർ പ്രതിമ ത കർക്കപ്പെട്ട സംഭവവും അവസരമാക്കി ബംഗാളി വികാരം ആളിക്കത്തിച്ചതോടെ വംഗനാട്ടിൽ അ വസാനഘട്ടം തൃണമൂൽ തൂത്തുവാരാൻ സാധ്യതയേറി. ഒമ്പത് മണ്ഡലങ്ങളിലായി 111 സ്ഥാനാർഥി കൾ ജനവിധി തേടുന്ന അവസാനഘട്ടത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും പ്രതീക്ഷകള റ്റുപോകുന്ന ചിത്രമാണ് തെളിയുന്നത്.
ജാദവ്പൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ ചതു ഷ്കോണ മത്സരം അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി, അമിത് ഷായുടെ റാലിയോ ടെ അത് കളഞ്ഞുകുളിച്ചു. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി മത്സരിക്കുന്ന ഡ യമണ്ട് ഹാർബർ, തൃണമൂൽ നേതാവ് മത്സരിക്കുന്ന ഡംഡം എന്നിവിടങ്ങളിൽ വെന്നിക്കൊടി പാ റിക്കാനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി. മമതക്കും തൃണമൂലിനുമെതിരായ വികാരം വോട്ടാകുെമന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, രണ്ടിടത്തെയും നില പരുങ്ങലിലായി. കൊൽക്കത്ത നോർത്തിൽ മത്സരിക്കുന്ന തൃണമൂൽ സിറ്റിങ് എം.പി സുദീപ് ബന്ദോപാധ്യായ, ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ജയിലിൽ കിടന്നതിനാൽ ജനവികാരം എതിരാകുമെന്ന ആശങ്കയിലായിരുന്നു. എന്നാൽ, സുദീപിെൻറ മണ്ഡലത്തിലാണ് ബി.ജെ.പി അതിക്രമങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയത്. ഇതോടെ തൃണമൂൽ പ്രതീക്ഷയിലാണ്. ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയാണ് എതിരാളി.
സിറ്റിങ് എം.പിമാരായ മുഹമ്മദ് സലീമും ബദ്റുദ്ദുജയും റായ്ഗഞ്ചിൽനിന്നും മുർശിദാബാദിൽനിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ, പ്രതീക്ഷവെക്കുന്ന ജാദവ്പൂർ കൂടിയില്ലെങ്കിൽ സംപൂജ്യരാകുമെന്ന ഭയത്തിലാണ് സി.പി.എം. ശാരദ, നാരദ ചിട്ടി തട്ടിപ്പു കേസുകൾ പുറത്തുകൊണ്ടുവരുന്നതിന് നിയമപോരാട്ടം നയിച്ച അഭിഭാഷകനായ ബികാഷ് രഞ്ജൻ ഭട്ടാചാര്യക്കുള്ള സ്വാധീനം വോട്ടായാൽ ജയിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിലെ നവാഗതയായ ബംഗാളി യുവനടി മിമി ചക്രവർത്തിയാണ് തൃണമൂൽ സ്ഥാനാർഥി. അതേസമയം, ആഭ്യന്തര കലഹം മമതക്ക് തലവേദനയായി. എന്നാൽ, മിമിയുടെ റോഡ്ഷോക്ക് വരുന്ന ആൾക്കൂട്ടം അനായാസ വിജയത്തിെൻറ അടയാളമാണെന്നാണ് തൃണമൂൽ വാദം.
സി.പി.എമ്മിെൻറ അതികായനായിരുന്ന സോമനാഥ് ചാറ്റർജിക്കെതിരെ 1984ൽ മമത ബാനർജി അട്ടിമറി ജയം നേടിയ മണ്ഡലം കോൺഗ്രസ് ഇക്കുറി സി.പി.എമ്മിനായി സ്ഥാനാർഥിയെ നിർത്താതെ ഒഴിച്ചിട്ടു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തൃണമൂലിന് 45.92 ശതമാനം വോട്ടും സി.പി.എമ്മിന് 36.08 ശതമാനവും വോട്ട് ലഭിച്ച മണ്ഡലത്തിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ സി.പി.എമ്മിന് നിർണായകമാകും. 2009ൽ കേവലം 1.9 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി 2014ൽ 12 ശതമാനമാക്കിയിരുന്നു. തൃണമൂലിൽനിന്ന് ബി.ജെ.പിയിലേക്ക് മാറിയ അനുപം ഹസ്റയെ ബി.ജെ.പി നിർത്തിയതാണ് സി.പി.എമ്മിന് ആശങ്കയായത്. അനുപം ഹസ്റ പിടിക്കുന്ന ഒാരോ വോട്ടും തൃണമൂലിന് ഗുണകരമാകും.
മുസ്ലിം വോട്ടുകൾ നിർണായകമായ ബസീർഹട്ടിൽ തൃണമൂൽ നിർത്തിയ നടി നുസ്റത്ത് ജഹാനെതിരെ മുസ്ലിം മതസംഘടനകൾ രംഗത്തുവന്നത് ഗുണം ചെയ്യുമെന്ന് ബി.ജെ.പിയുടെ സായന്തൻ ബസു കരുതിയിരുന്നു. തൃണമൂലിെൻറ വോട്ടുകളിലൊരു ഭാഗം കോൺഗ്രസിെൻറ മുസ്ലിം സ്ഥാനാർഥി ഖാസി അബ്ദുർറഹീമിന് ഇതുമൂലം പോകുമെന്നാണ് ഇൗ പ്രതീക്ഷക്കുള്ള പ്രേരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.