മധ്യപ്രദേശ്​ അമേരിക്ക​െയക്കാൾ മെച്ചമെന്ന്​ ശിവരാജ്​സിങ്​ ചൗഹാൻ

ഭോപാൽ: ഇംഗ്ലണ്ട്​, അമേരിക്ക തുടങ്ങിയ രാഷ്​ട്രങ്ങ​െളക്കാൾ മധ്യപ്രദേശ്​ മികച്ചതെന്ന്​ മുഖ്യമന്ത്രി ശിവരാജ്​സിങ്​ ചൗഹാൻ. മധ്യപ്രദേശിലെ റോഡുകൾ അമേരിക്കൻ റോഡുക​െളക്കാൾ മികച്ചതെന്ന വിവാദപ്രസ്​താവനക്ക്​ പിന്നാലെയാണ്​ ചൗഹാൻ പുതിയ അവകാശവാദവുമായി രംഗത്തുവന്നത്​. റോഡുകളെക്കുറിച്ചുള്ള പ്രസ്​താവനയെത്തുടർന്ന്​ സമൂഹമാധ്യമങ്ങളിൽ പരിഹാസപാത്രമായ ചൗഹാൻ, മധ്യപ്രദേശ്​ സ്​ഥാപകദിനത്തോടനുബന്ധിച്ച്​ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ്​ സംസ്​ഥാനം വിദേശരാഷ്​ട്രങ്ങ​െളക്കാൾ മികച്ചതെന്ന്​ അവകാശപ്പെട്ടത്​. 

നമ്മുടെ നാട്ടുകാർക്ക്​ ഇപ്പോഴും പാശ്ചാത്യരാഷ്​ട്രങ്ങളോട്​ വിധേയത്വമാണ്​. അതിനുപകരം സംസ്​ഥാനത്തെക്കുറിച്ചുള്ള അഭിമാനമാണ്​ വേണ്ടത്​. മധ്യപ്രദേശി​​​െൻറ വളർച്ച ഇരട്ടിവേഗത്തിലാണ്​. ലോകത്തെ ഏറ്റവും മികച്ച ​പ്രദേശമായി സംസ്​ഥാനത്തെ മാറ്റിയെടുക്കാൻ ജനങ്ങളും പ്രതിജ്​ഞാബദ്ധമാണെന്ന്​​ അദ്ദേഹം പറഞ്ഞു. 
അമേരിക്കൻറോഡുകളെക്കുറിച്ച്​ ചൗഹാൻ നടത്തിയ അഭി​പ്രായങ്ങളെ ട്രോളുകളിലൂടെയും കമൻറുകളിലൂടെയും വ്യാപകമായി കളിയാക്കിയിരുന്നു. 

Tags:    
News Summary - Sivaraj Chouhan Says Madhya Pradesh 'Far Better' Than US, England- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.