ബി.ജെ.പി പിന്തുണയില്‍ മുംബൈക്ക് ശിവസേന മേയര്‍

മുംബൈ: മുംബൈ നഗരസഭയില്‍ ബി.ജെ.പി പിന്തുണയില്‍ ശിവസേനക്ക് മേയര്‍ പദവി. ബാന്ദ്ര ഈസ്റ്റിലെ വാര്‍ഡില്‍നിന്ന് ജയിച്ച കോളജ് പ്രിന്‍സിപ്പലായ വിശ്വനാഥ് മഹാദേശ്വറാണ് മേയര്‍. ബി.ജെ.പിയുടെതടക്കം 171 പേരുടെ പിന്തുണയാണ് വിശ്വനാഥിന് ലഭിച്ചത്.

എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്‍െറ വിട്ടല്‍ ലോക്കറെക്ക് പാര്‍ട്ടി കോര്‍പറേറ്റര്‍മാരുടെ (31) പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പാര്‍ട്ടിയില്‍ ചേര്‍ന്ന അഞ്ച് സ്വതന്ത്ര കോര്‍പറേറ്റര്‍മാരടക്കം 89 അംഗങ്ങളാണ് സേനക്കുള്ളത്.
വോട്ടില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതിയ 82 അംഗങ്ങളുള്ള ബി.ജെ.പി സേനയെ പിന്തുണക്കുകയാണ് ചെയ്തത്. ഏഴ് എം.എന്‍.എസ് കോര്‍പറേറ്റര്‍മാരടക്കം ഒമ്പതുപേര്‍ വിട്ടുനിന്നു.

Tags:    
News Summary - sivasena mayor for mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.