ഇംഫാൽ: മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പിൽനിന്ന് തോക്കുകളും വെടിക്കോപ്പുകളും കവർന്ന ആറുപേർ അറസ്റ്റിൽ. പിടിയിലായവരുടെ പേരുവിവരവും എവിടെ നിന്നാണ് ആയുധം കണ്ടെടുത്തതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഇംഫാൽ ഇൗസ്റ്റ് ജില്ലയിലെ ചിങ്കാരലിലെ സുരക്ഷസേനയുടെ ക്യാമ്പിലെത്തി ആൾക്കൂട്ടം നാല് റൈഫിളും ഒരു എ.കെ ഘട്ടക് തോക്കും മറ്റു വെടിക്കോപ്പുകളും കവർന്നത്.
ചൊവ്വാഴ്ച രാത്രിതന്നെ ഈ പ്രദേശത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ പാംഗേയിയിലുള്ള മണിപ്പൂർ പൊലീസ് ട്രെയിനിങ് കോളജിൽ അതിക്രമിച്ച് കയറിയ ഗ്രാമ വളന്റിയർമാർക്കു നേരെ പൊലീസ് വെടിയുതിർത്തിരുന്നു.
സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആയുധങ്ങൾ തേടിയായിരുന്നു ജനക്കൂട്ടം പൊലീസ് ട്രെയിനിങ് കോളജിലും എത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.